KOYILANDY DIARY.COM

The Perfect News Portal

സുൽത്താൻബത്തേരി മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ മോഷണം

വയനാട് സുൽത്താൻബത്തേരി മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ മോഷണം. ബത്തേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് മോഷണം നടന്നത്. കോടതി സമുച്ചയത്തിനുള്ളിലെ പ്രോപ്പര്‍ട്ടി റൂം കുത്തി തുറന്നാണ് കള്ളന്മാർ മോഷണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.

രാവിലെ ജീവനക്കാരെത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. കോടതിയിൽ കയറി മുറിയുടെ പൂട്ട് പൊളിച്ചാണ് മോഷണം നടന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുമെന്ന് പൊലീസ് അറിയിച്ചു.

Share news