KOYILANDY DIARY.COM

The Perfect News Portal

ചെങ്ങോട്ടുകാവ് ടൗണിൽ മോഷണം. കള്ളൻ കയറിയത് ഏഴോളം കടകളിൽ

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ടൗണിൽ മോഷണം. കള്ളൻ കയറിയത് ഏഴോളം കടകളിൽ. ഓട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കയറിയത്. വരുവോറ സ്റേറാർ, പ്രഭിത ഹോട്ടൽ, എം.കെ മൊബൈൽ, ബാർബർ ഷോപ്പ്, സ്വർണ്ണക്കട, തേങ്ങാ ഷോപ്പ് എന്നിവിടങ്ങളിലാണ് കയറിയത്. മിക്ക കടകളിൽ നിന്നും പണം നഷ്ടപ്പെട്ടിട്ടുണ്ട്.
കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പോലീസിൻ്റെ രാത്രികാല പെട്രോളിങ്ങ് കൂടുതൽ കാര്യക്ഷമമാക്കണമെന്ന് വ്യാപാരികളും ജനപ്രതിനിധികളും ആവശ്യപ്പെട്ടു.
Share news