പാർക്ക് ചെയ്‌ത വാഹനങ്ങളുടെ ചില്ല് തകർത്ത് മോഷണം; ഒരാൾ കസ്റ്റഡിയിൽ
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വിവിധ ഇടങ്ങളിലായി പാർക്ക് ചെയ്‌ത വാഹനങ്ങളുടെ ചില്ല് തകർത്ത് മോഷണം. പുതിയ ബസ്‌സ്‌റ്റാൻഡിന് സമീപത്തെ മാൾ, ഗൾഫ് ബസാറിന് സമീപത്തെ ഷിപ് മാൾ, ബേബി മെമ്മോറിയൽ ആശുപത്രിയുടെ പാർക്കിങ് ഏരിയ എന്നിവിടങ്ങളിൽ നിർത്തിയിട്ട കാറുകളിൽ നിന്നാണ് മോഷണം.

സംഭവത്തിൽ പ്രതിയാണെന്ന് സംശയിക്കുന്ന തമിഴ്‌നാട് സ്വദേശി മൈക്കിൾ സുന്ദറി (42) നെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. നടക്കാവ് പൊലീസിൻറെ കസ്‌റ്റഡിയിലുള്ള ഇയാളെ ചോദ്യം ചെയ്‌തുവരികയാണെന്ന് പൊലീസ് അറിയിച്ചു.
