കൊയിലാണ്ടിയിലെ ഓഷോ വെഡിംഗ് ആൽബം ഡിസൈൻ സെൻ്ററിൽ മോഷണം
കൊയിലാണ്ടിയിലെ ഓഷോ വെഡിംഗ് കമ്പനിയിൽ മോഷണം. (ഫോട്ടോ & വീഡിയോ ഗ്രാഫി) ഇന്ന് പുലർച്ചെ 3.30നാണ് മോഷണം നടന്നത്. പുതിയ ബസ്സ് സ്റ്റാൻ്റിന് സമീപം ലിങ്ക് റോഡിലുള്ള. മമ്മീസ് ആർക്കേഡിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൻ്റെ ഗ്ലാസ് ഡോർ തകർത്ത് അകത്ത് കടന്ന മോഷ്ടാവ് 30ഓളം പെൻഡ്രൈവ് ഉൾപ്പെടെ മറ്റ് ആക്സസറീസ് എന്നിവ മോഷ്ടിച്ചതായി ഉടമ കെ.വി ബാബു പോലീസിൽ പരാതി നൽകി. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യം ലഭ്യാമായിട്ടുണ്ട്.
