KOYILANDY DIARY.COM

The Perfect News Portal

 ക​ണ്ണൂ​ക്ക​ര​യി​ൽ അ​ട​ച്ചി​ട്ട വീ​ട്ടി​ൽ മോ​ഷ​ണം; സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും മോ​ഷ​ണം പോ​യി

കോഴിക്കോട്: ക​ണ്ണൂ​ക്ക​ര​യി​ൽ അ​ട​ച്ചി​ട്ട വീ​ട്ടി​ൽ മോ​ഷ​ണം. വീ​ട്ടി​ലെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച 14 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 86,000 രൂ​പ​യു​മാ​ണ് മോ​ഷ​ണം പോ​യ​ത്. മാ​വി​ല​ക്ക​ണ്ടി​യി​ൽ ബാ​ല​കൃ​ഷ്ണ​ന്റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. വീ​ട്ടു​കാ​ർ വീ​ട് പൂ​ട്ടി ബ​ന്ധു​വീ​ട്ടി​ൽ പോ​യ​താ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​ വി​വ​രം അ​റി​യു​ന്ന​ത്. വീ​ടി​ന്റെ പി​ൻ​ഭാ​ഗ​ത്തെ വാ​തി​ൽ ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു​ക​യ​റി​യ​ത്.
താ​ഴെ നി​ല​യി​ലെ അ​ല​മാ​ര​യി​ൽ സൂ​ക്ഷിച്ചി​രു​ന്ന പ​ണ​വും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. മു​റി​ക​ളി​ലെ സാ​ധ​ന​ങ്ങ​ൾ വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ലാ​ണ്. മു​ക​ളി​ലെ മു​റി മോ​ഷ്ടാ​ക്ക​ൾ തു​റ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. ചോ​മ്പാ​ല പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഡോ​ഗ് സ്ക്വാ​ഡും ഫിം​ഗ​ർ പ്രി​ന്റ് വി​ദ​ഗ്ധ​രും പ​രി​ശോ​ധ​ന ന​ട​ത്തി. മോ​ഷ്ടാ​ക്ക​ൾ അ​ടു​ത്ത വീ​ട്ടി​ലും എ​ത്തി​യ​തി​ന്റെ തെ​ളി​വു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.

അ​ഴി​യൂ​രി​ൽ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ ര​ണ്ടു മാ​സ​ത്തി​നി​ടെ ക​വ​ർ​ച്ച ന​ട​ന്നി​രു​ന്നു. എ​ന്നാ​ൽ, പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. മേ​ഖ​ല​യി​ൽ മോ​ഷ്ടാ​ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യ​തി​നാ​ൽ വീ​ട് പൂ​ട്ടി പോ​കു​ന്ന​വ​ർ​ക്കും മ​റ്റും പൊ​ലീ​സ് ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. 

Share news