KOYILANDY DIARY.COM

The Perfect News Portal

ലൈഫ് പദ്ധതിയിൽ ലഭിച്ച വീടിൻ്റെ പ്രവേശനം വേറിട്ട ഗൃഹപ്രവേശനമാക്കി നാടക ഗ്രാമം പ്രവർത്തകർ

കൊയിലാണ്ടി ലൈഫ് പദ്ധതിയിൽ ലഭിച്ച വീടിൻ്റെ പ്രവേശനം വേറിട്ട ഗൃഹപ്രവേശനമാക്കി നാടക ഗ്രാമം കോഴിക്കോടിൻ്റെ പ്രവർത്തകർ. മൂടാടി ചെറുപുനത്തിൽ ദാക്ഷായണി അമ്മയ്ക് ലഭിച്ച വീടിൻ്റെ പ്രവേശനമാണ് പാട്ടും, കവിതയും, ചിത്രരചനയും, കഥ പറച്ചിലുമൊക്കെയായി വിത്യസ്ത പരിപാടികളോടെ നടത്തിയത്. പരിപാടിയിൽ കേരളത്തിൽ ആദ്യമായി ഇൻ്റർനാഷനൽ തിയറ്റർ ഫെസ്റ്റിവലിൽ തിയറ്റർ സ്കെച്ചസ് ഒരുക്കുന്ന സജീവ് കീഴരിയൂരിനെ ആദരച്ചു.
.
.
നാടകഗ്രാമം ഡയറക്ടറും, സിനിമാ നാടകപ്രവർത്തകനുമായ ടി. സുരേഷ് ബാബു വിൻ്റെ നേതൃത്വത്തിലായിരുന്നു പരിപാടി. ശശി പൂക്കാട്, കുഞ്ഞൻ ചേളന്നൂർ, നാരായണൻ മൂടാടി യും ചേർന്നരാക്കിയ ജുഗൽബന്ധി നവ്യാനുഭവമായി. ഷൈജു കന്നൂര്, സജു കുറിഞ്ഞോളി, രാജേഷ് കാക്കൂർ, വി.പി ഭാസ്കരൻ, കണിയാങ്കണ്ടി രാധാകൃഷ്ണൻ, നെല്ലിമഠം പ്രകാശൻ, മങ്കൂട്ടിൽ അശോകൻ നാരായണൻസി. പി. തുടങ്ങിയവർ കലാകാരൻമാരെ ആദരിച്ചു.
Share news