KOYILANDY DIARY.COM

The Perfect News Portal

യുവാവിനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമെന്ന് പൊലീസ്

യുവാവിനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമെന്ന് പൊലീസ്. കോഴിക്കോട്  കൊമ്മേരി സ്വദേശി കിരൺകുമാർ (45) നെയാണ്‌ കഴിഞ്ഞ ദിവസം വീടിന് സമീപത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിൽ മരണം കൊലപാതകമെന്ന് വ്യക്തമായി. കിരൺകുമാറിൻ്റെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ കണ്ടെത്തിയിരുന്നു.

സംഭവത്തിൽ കിരൺകുമാറിൻ്റെ അയൽവാസി സതീഷ് (41) നെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്.

Share news