കൊയിലാണ്ടി താലൂക്കാശുപത്രി സുപ്രണ്ടിനെ യൂത്ത് കോൺഗ്രസ്സ് ഉപരോധിച്ചു
കൊയിലാണ്ടി താലൂക്കാശുപത്രി സുപ്രണ്ടിനെ യൂത്ത് കോൺഗ്രസ്സ് ഉപരോധിച്ചു. മൂന്നു മാസക്കാലമായി പ്രവർത്തനരഹിതമായ മോർച്ചറി, മുടങ്ങി കിടക്കുന്ന എക്സറെ സംവിധാനം, ആവിശ്യത്തിന് ഡോക്ടർമാറില്ല, പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉപരോധിച്ചത്. ഉപരോധത്തിന് യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡണ്ട് തൻഹീർ കൊല്ലം നേതൃത്വം നൽകി.

വൈസ് പ്രസിഡണ്ട് റാഷിദ് മുത്താമ്പി കൊയിലാണ്ടി നോർത്ത് മണ്ഡലം പ്രസിഡണ്ട് ഷംനാസ് എം പി, സൗത്ത് മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് നിഹാൽ, ചെങ്ങോട്ടുകാവ് മണ്ഡലം പ്രസിഡണ്ട് നിഖിൽ കെ വി, ആദർശ് എന്നിവർ ഉപരോധ സമരത്തിൽ പങ്കെടുത്തു. കൊയിലാണ്ടി എസ് ഐ അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.



