KOYILANDY DIARY.COM

The Perfect News Portal

നാടുവിടാൻ ഒരുങ്ങിയ യുവതിയെ പോലീസിന്റെ സമയോജിത ഇടപെടലിലൂടെ രക്ഷപ്പെടുത്തി

കോഴിക്കോട്: വീട്ടിൽ നിന്ന് പിണങ്ങി ഇറങ്ങിപ്പോയ യുവതിയെ കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ വെച്ച് പിങ്ക് പോലീസ് കണ്ടെത്തി. വീട്ടിൽ വെച്ച് അമ്മയും സഹോദരനുമായുള്ള ചെറിയ തർക്കത്തെ തുടർന്ന് കക്കോടി സ്വദേശിനിയായ ഇരുപതുകാരി അച്ഛനെ വിളിച്ച് നാടുവിട്ട് പോകുകയാണെന്നും തന്നെ അന്വേഷിക്കണ്ട എന്നും പറഞ്ഞതിനെ തുടർന്ന് ബന്ധുക്കൾ പോലീസ് കൺട്രോൾ റൂമിൽ വിവരമറിയിക്കുകയായിരുന്നു.
.
.
തുടർന്ന് പിങ്ക് പോലീസിന്റെയും കൺട്രോൾ പോലീസിന്റെയും അന്വേഷണത്തിനിടയിൽ സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിൽ കുട്ടി റെയിൽവേ സ്റ്റേഷനിൽ ഉണ്ടെന്ന് വിവരത്തെ തുടർന്ന് ആർപിഎഫ് ൻ്റെയും നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ ഒന്നാം പ്ലാറ്റ് ഫോമിൽ കരഞ്ഞിരിക്കുകയായിരുന്ന യുവതിയെ കണ്ടെത്തി. പോലീസും ബന്ധുക്കളും ചേർന്ന് ആശ്വസിപ്പിച്ച് പെൺകുട്ടിയെ വീട്ടിലേക്ക് കുടുംബത്തോടൊപ്പം അയച്ചു.
Share news