വെങ്ങളം – കാപ്പാട് റോഡിൻ്റെ പ്രവൃത്തി മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു
കൊയിലാണ്ടി: പൊതുമരാമത്ത് പ്ലാൻ ഫണ്ടിൽ നിന്നും 2.82 കോടി രൂപ ചിലവഴിച്ച് നവീകരിക്കുന്ന വെങ്ങളം – കാപ്പാട് റോഡിൻ്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. കാപ്പാട് മുതൽ വെങ്ങളം വരെ 2.650 കിലോമീറ്റർ റോഡ് ബി.എം.ബി.സി നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യം.

കോഴിക്കോട് ഭാഗത്ത് നിന്നും കാപ്പാട് ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് എത്തുന്ന നൂറു കണക്കിനാളുകൾ ഉപയോഗിക്കുന്ന റോഡാണിത്. നിലവിൽ റോഡിൻ്റെ പല ഭാഗത്തുമുള്ള വെള്ളക്കെട്ടിന് ഇതോടെ പരിഹാരമാകും . ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പ്രവൃത്തി ചെയ്യുന്നത്

