KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി – ബാലുശ്ശേരി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായി കടവ് പാലത്തിന്റെ പണി പുരോഗമിക്കുന്നു

കൊയിലാണ്ടി – ബാലുശ്ശേരി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായി കടവ് പാലത്തിന്റെ പണി പുരോഗമിക്കുന്നു. നാട്ടുകാരുടെ ചിരകാല അഭിലാഷമായിരുന്ന പാലത്തിന്റെ പണി എൽഡിഎഫ് സർക്കാർ കിഫ്ബി മുഖേനയാണ് നടപ്പിലാക്കുന്നത്. 2023 ആഗസ്റ്റ് 3ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അദ്ധ്യക്ഷത വഹിച്ചു.

Advertisements

18 മാസ കാലാവധിയിൽ പണിതീർക്കണമെന്നാണ് എഗ്രിമെന്റിൽ പറയുന്നത്. മലപ്പുറം ആസ്ഥാനമായി പ്രവൃത്തിക്കുന്ന PMR കൺസ്ട്രക്ഷൻ കമ്പനിയാണ് കരാർ ഏറ്റെടുത്തത്.