അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ യുവതി കുത്തേറ്റു മരിച്ചു
അങ്കമാലി മൂക്കന്നൂരിലെ എംഎജിജെ ആശുപത്രിയിൽ യുവതി കുത്തേറ്റു മരിച്ചു. തുറവൂർ സ്വദേശി ലിജിയാണ് കൊല്ലപ്പെട്ടത്. ആശുപത്രിയുടെ നാലാം നിലയിൽവെച്ചാണ് ലിജിക്ക് കുത്തേറ്റത്. രോഗിയായ അമ്മയ്‌ക്ക് കൂട്ടിരിക്കാൻ എത്തിയതായിരുന്നു ലിജി. ലിജിയുടെ മുൻ സുഹൃത്തായ മഹേഷിനെ പൊലീസ് പിടികൂടി.

ഇരുവരും തമ്മിലുള്ള ബന്ധം അടുത്തിടെ വഷളാവുകയും തുടർന്നുണ്ടായ വൈരാഗ്യത്തിന്റെ പുറത്താണ് മഹേഷ് ലിജിയെ കൊലപ്പെടുത്തിയതെന്നുമാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്ന് പൊലീസ് പറഞ്ഞു.




