യുവതിയെ പീഡിപ്പിച്ചതിന് ശേഷം കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍
ന്യുഡല്‍ഹി: യുവതിയെ പീഡിപ്പിച്ചതിന് ശേഷം കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ഗുരുഗ്രാമിലെ മലയോര മേഖലയായ ബോണ്ട്‌സിയിലാണ് സംഭവം. സാഗര്‍ സ്വദേശിനിയായ 34 കാരിയാണ് കൊല്ലപ്പെട്ടത്. മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ജില്ലയിലെ രാജ്പുര ഗ്രാമത്തില്‍ താമസിക്കുന്ന ജീവന്‍ അഹര്‍വാള്‍ (28) ആണ് അറസ്റ്റിലായത്.

താന്‍ യുവതിയെ പീഡിപ്പിച്ചുവെന്നും യുവതി തനിക്കെതിരെ പോലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞപ്പോഴാണ് അവരെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നും പ്രതി പോലീസിനോട് പറഞ്ഞു. പ്രതിയും യുവതിയും പരസ്പരം അറിയാവുന്നവരായിരുന്നുവെന്നാണ് വിവരം.

