KOYILANDY DIARY.COM

The Perfect News Portal

ഫോണില്‍ സംസാരിക്കുന്നത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ യുവതി കുത്തിക്കൊലപ്പെടുത്തി

ബെംഗളൂരു: ഫോണില്‍ സംസാരിക്കുന്നത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ യുവതി കുത്തിക്കൊലപ്പെടുത്തി. സ്വകാര്യ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനായ ഉമേഷ് ധാമിയാണ് (27) കൊല്ലപ്പെട്ടത്. ബെംഗളൂരുവിലെ ഹുളിമാവ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വ്യാഴാഴ്ചയാണ് സംഭവം. സംഭവ ദിവസം സുഹൃത്തുക്കളോടൊപ്പം പാര്‍ട്ടിക്ക് പോയ ഉമേഷ് അര്‍ധരാത്രി വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഭാര്യ മനീഷ ഫോണില്‍ സംസാരിക്കുന്നത് കണ്ടു.

ഇതിനെച്ചൊല്ലി ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായി. വഴക്കിനിടയിലെ ദേഷ്യത്തില്‍ മനീഷ ഉമേഷിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു. രക്തം വാര്‍ന്ന് ഉമേഷ് അവിടെ വെച്ചുതന്നെ മരിച്ചു. ഉമേഷിന്റെ മൃതദേഹം വിക്ടോറിയ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സ്വകാര്യ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ഉമേഷ് .

Share news