KOYILANDY DIARY.COM

The Perfect News Portal

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്നും തുടരും

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്നും തുടരും. അദാനി, സൊറോസ് വിഷയങ്ങളില്‍ ഇന്നും ഭരണ- പ്രതിപക്ഷ പ്രതിഷേധം ഉണ്ടായേക്കും. ഇന്നലെ രാജ്യസഭാ ചെയര്‍മാന്‍ ജഗദീപ് ധന്‍ഖറിനെതിരെ പ്രതിപക്ഷ എംപിമാര്‍ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയിരുന്നു. സഭാ ചെയര്‍മാന്‍ പക്ഷപാതപരമായി പെരുമാറുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യാ സഖ്യത്തിലെ 60ലധികം എംപിമാര്‍ ഒപ്പിട്ട അവിശ്വാസ പ്രമേയം രാജ്യസഭാ സെക്രട്ടറി ജനറലിന് നല്‍കിയത്. അദാനി, ജോര്‍ജ് സോറോസ് വിഷയങ്ങള്‍ ലോക്‌സഭയെയും പ്രഷുബ്ധമാക്കിയേക്കും.

അതേസമയം പാര്‍ലമെന്റ് നടപടികളുമായി മുന്നോട്ടുപോകാന്‍ ബിജെപി ആഗ്രഹിക്കുന്നില്ലെന്ന് ക‍ഴിഞ്ഞ ദിവസം ഡോ. ജോണ്‍ ബ്രിട്ടാസ് എംപി ആരോപിച്ചിരുന്നു. ജോര്‍ജ് സോറോസ് വിഷയം ഉന്നയിച്ച് സഭാ നടപടികള്‍ തടസ്സപ്പെടുത്തുകയാണ് ഭരണപക്ഷം. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിനെ ശക്തമായി എതിര്‍ക്കുമെന്നും ഡോ. ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു.

ജോര്‍ജ് സോറോസ് വിഷയം മാത്രമല്ല, അദാനി, സംഭല്‍, കര്‍ഷക പ്രശ്നങ്ങള്‍, മണിപ്പുര്‍ തുടങ്ങി എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു. എന്നാല്‍ സഭ മുന്നോട്ടുകൊണ്ടുപോകാന്‍ ആഗ്രഹമില്ലാത്ത ബിജെപി ചര്‍ച്ചകള്‍ വഴി തെറ്റിച്ചുവിടുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ കൊണ്ടുവന്നാല്‍ ശക്തമായി എതിര്‍ക്കും. ഫെഡറലിസത്തെ തകര്‍ക്കുന്നതാണ് ബില്‍ എന്നും ഡോ. ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു.

Advertisements
Share news