നാടാകെ ആവേശത്തില്‍.. ഇന്ന് കേരള പിറവി ദിനത്തില്‍ സംസ്ഥാനം അതി ദരിദ്ര്യമുക്ത സംസ്ഥനമായി പ്രഖ്യാപിക്കും
ലോകത്ത് രണ്ടാമത്തേതും, രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. കേരള പിറവി ദിനമായ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നടത്തും. വൈകിട്ട് തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ പൊതുസമ്മേളനവും സംഘടിപ്പിക്കും. പൊതുസമ്മേളനത്തിൽ ഇന്ത്യൻ സിനിമ ഇതിഹാസങ്ങളായ മമ്മൂട്ടി, മോഹൻലാൽ, കമൽഹാസൻ എന്നിവർ വിശിഷ്‌ടാതിഥികളാകും. ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കുന്നതിന്‍റെ ആവേശത്തിലാണ് തലസ്ഥാനം.

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ തീരുമാനമായിരുന്ന അതിദാരിദ്ര്യമുക്തി ഒടുവിൽ യാഥാർത്യമാവുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ പക്ഷപാതപരമായ നയത്തിനിടയിലും കേരളം മള്‍ട്ടിഡൈമെന്‍ഷണല്‍ പോവര്‍ട്ടി ഇന്‍ഡക്‌സില്‍ നേരത്തെ തന്നെ 1ല്‍ താഴെ എത്തിച്ചേര്‍ന്നു. എന്നിരുന്നാലും ദാരിദ്ര്യത്തിന്റെ കഷ്ടതകള്‍ അലയടിക്കുന്ന ജനതയെ കൈവിടാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറായില്ല. ഇതിനായുള്ള സമഗ്ര പരിശോധനയിലൂടെ 64,006 കുടുംബങ്ങളിലായി ഒരു ലക്ഷത്തിലധികം അതിദരിദ്ര വ്യക്തികളെ കണ്ടെത്തി.

2022 ഏപ്രില്‍ ഒന്നു മുതൽ ഇവർക്ക് ഭക്ഷണവും ചികിത്സയും ഉറപ്പ് വരുത്താൻ സർക്കാരിനായി. 4677 പുതിയ വീട് പണിതത്തിൽ 4005 എണ്ണവും നിർമാണം പൂർത്തിയായി. 672 വീടുകളുടെ നിർമാണം ഉടനെ പൂർത്തിയാകും. ഇന്ത്യയിൽ ആദ്യമായാണ് ഒരു സര്‍ക്കാര്‍ ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതെന്നും ശ്രദ്ധേയം. അതിദരിദ്രരായ ജനങ്ങളോടും അങ്ങേയറ്റം കരുതൽ കാത്തുവെച്ച സർക്കാരിന്‍റെ ക്ഷേമ പ്രവർത്തനങ്ങളുടെ പ്രതിഫലനമാണ് കേരളപ്പിറവി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ വാക്കുകൾ.

‘അതിദാരിദ്ര്യമുക്ത സംസ്ഥാനം’ എന്ന പദവി ലോകമാകെയുള്ള മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന മാനവിക മാതൃകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. വെറും കണക്കുകളിലെ നേട്ടത്തിനപ്പുറം, കഴിക്കാന്‍ ഭക്ഷണമില്ലാത്ത, താമസിക്കാന്‍ വീടില്ലാത്ത, സൗജന്യ ചികിത്സ ലഭിക്കാത്ത ഒരാള്‍പോലും ഈ കേരളത്തിലില്ല എന്ന് ഉറപ്പുവരുത്തുന്നതാവും മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.




