കൊയിലാണ്ടി ഈസ്റ്റ് സുരക്ഷ പാലിയേറ്റീവ് കമ്മറ്റിക്ക് വീൽചെയർ സമർപ്പിച്ചു
കൊയിലാണ്ടി: അണേല മീനാക്ഷി അമ്മയുടെ ഓർമ്മയ്ക്കായി കൊയിലാണ്ടി ഈസ്റ്റ് സുരക്ഷ പാലിയേറ്റീവ് കമ്മറ്റിക്ക് വീൽചെയർ സമർപ്പിച്ചു. മക്കളായ സൗമിനി, മോഹനൻ, ഉണ്ണികൃഷ്ണൻ, വിനോദ് അണേല എന്നിവർ ചേർന്നാണ് വീൽചെയർ സമർപ്പിച്ചത്. സുരക്ഷ സോണൽ കൺവീനർ സി. പി. ആനന്ദൻ, മേഖല കൺവീനർ പി. ടി. സുരേന്ദ്രൻ, യൂനിറ്റ് ഭാരവാഹികളായ വി. ടി. ജനാർദ്ദനൻ, ബിന്ദു പി. ബി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
