വീടിനോടു ചേർന്നുള്ള കിണർ ഇടിഞ്ഞു താഴ്ന്നു
കൊയിലാണ്ടി: കൊല്ലത്ത് വീടിനോടു ചേർന്നുള്ള കിണർ ഇടിഞ്ഞ് താഴ്ന്നു. താമര മംഗലത്ത് ശാരദയുടെ വീട്ടിലെ കിണറാണ് ഇന്നു പുലർച്ചെ വലിയ ശബ്ദത്തോടുകൂടി ഇടിഞ്ഞു താഴ്ന്നത്. ഏകദേശം 30 വർഷത്തെ പഴക്കമുള്ള കിണറാണ്.
.

.
ശാരദയും ഭിന്നശേഷിക്കാരനായ സഹോദരനും ഏക മകനുമാണ് ഇവിടെ താമസം. സംഭവ സമയത്ത് എല്ലാവരും വീട്ടിൽ ഉണ്ടായിരുന്നു. കിണർ ഇടിഞ്ഞതോടെ വീട്ടുകാരുടെ കുടിവെള്ളംമുട്ടിയ അവസ്ഥയിലാണുള്ളത്. വാർഡ് കൗൺസിലർ ഇ.കെ അജിത്ത് സ്ഥലം സന്ദർശിച്ചു. വില്ലേജ് ഓഫീസർക്ക് പരാതി നൽകിയിട്ടുണ്ട്. ഏകദേശം 60.000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.



