കൽപത്തൂരിൽ കിണർ ഇടിഞ്ഞു വീണു

പേരാമ്പ്ര: കൽപത്തൂർ മുണ്ടോ കുളങ്ങര ഷാജിയുടെ വീട്ടുമുറ്റത്തെ കിണർ ആൾ മറയടക്കം ഇടിഞ്ഞു വീണു. മോട്ടോറും വെള്ളത്തിനടിയിലായി. ഇതോടെ കുടുംബത്തിൻ്റെ വെള്ളം കുടിയും മുട്ടിയിരിക്കയാണ്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. 50,000 ത്തോളം രൂപയുടെ നഷ്ടമുള്ളതായി ഷാജി പറഞ്ഞു. വില്ലേജ് പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകി.
