മുഖ്യമന്ത്രിക്കും മകൾക്കും എതിരായി മാത്യു കുഴൽനാടൻ കൊടുത്ത ഹർജി വിജിലൻസ് കോടതി തള്ളി

മുഖ്യമന്ത്രിക്കും മകൾക്കും എതിരായി മാത്യു കുഴൽനാടൻ കൊടുത്ത ഹർജി വിജിലൻസ് കോടതി തള്ളി. തുടക്കം മുതൽ തെളിവ് ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടും വിധി പറയാൻ മാറ്റിയ ദിവസങ്ങളിലായിരുന്നു കുഴൽനാടൻ തെളിവുകൾ ഉണ്ടെന്ന വാദവുമായി രംഗത്തെത്തിയത്. അവസാനം കേസ് പരിഗണിച്ചപ്പോൾ തെളിവുകൾ ഒന്നുമില്ലാതെ എന്തിനാണ് ഹർജി നൽകിയത് എന്നായിരുന്നു കോടതിയുടെ ചോദ്യം.

കേസിൽ വീണ്ടും വാദം കേൾക്കണമെന്ന ആവശ്യവും കോടതി തള്ളിയിരുന്നു. വിജിലൻസ് കോടതിയിൽ തിരിച്ചടി നേരിട്ടതിൽ പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിൽ പുതിയ വാദങ്ങളുമായി മാത്യു കുഴൽനാടൻ രംഗത്തെത്തുകയും ചെയ്തതിന് പിന്നാലെയാണ് ഹർജി കോടതി തള്ളിയത്.

