ജാഗ്രതാ സമിതി കേന്ദ്രങ്ങളിലേക്ക് രജിസ്റ്ററുകൾ, നെയിം ബോർഡ്, പരാതി പെട്ടി എന്നിവ വിതരണം ചെയ്തു
കൊയിലാണ്ടി നഗരസഭ വാർഷിക പദ്ധതി 2023- 24 ജാഗ്രതാ സമിതി നടത്തിപ്പിന്റെ ഭാഗമായി 44 വാർഡുകളിലെയും ജാഗ്രതാ സമിതി കേന്ദ്രങ്ങളിലേക്ക് രജിസ്റ്ററുകൾ, നെയിം ബോർഡ്, പരാതി പെട്ടി എന്നിവ നൽകി. സമിതികളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതുനുള്ള പദ്ധതിയുടെ ഭാഗമായാണ്. ഇത്തരം സംവിധാനങ്ങൾ ഒരുക്കുന്നത്.

സ്ത്രീകൾക്കും കുട്ടികൾക്കുമേതിരെ വർധിച്ചുവരുന്ന അതിക്രമങ്ങൾ ഇല്ലാതാക്കി വനിതാ സൗഹൃദ കൊയിലാണ്ടി എന്ന വലിയ ലക്ഷ്യമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. നെയിം ബോർഡ് വാർഡ് സമിതി കേന്ദ്രങ്ങൾക്ക് സമർപ്പിക്കൽ ചടങ്ങ് നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻ്രിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ അധ്യക്ഷതവഹിച്ചു. ഐസിഡിഎസ് സൂപ്പർവൈസർ സബിത സി പദ്ധതി വിശദീകരണം നടത്തി.

വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഇന്ദിര ടീച്ചർ, ഐസിഡിഎസ് സൂപ്പർവൈസർ ഗീത. എം, പെണ്ണിടം കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേട്ടർ അനുഷ്‌മ, മുൻ കൗൺസിലർ ലത എന്നിവർ സസാരിച്ചു. വാർഡ് കൗൺസിലർ പ്രമോദ് മലയിൽ സ്വാഗതവും അങ്കണവാടി വർക്കർ സതി കെ നന്ദിയും പറഞ്ഞു.
