വാഹനം നിയന്ത്രണംവിട്ട് വീടിൻ്റ പോർച്ചിലേക്ക് പതിച്ചു. കാർ തകർന്നു

കൊയിലാണ്ടി: കുടിവെള്ള പദ്ധതിയുടെ പൈപ്പിടുന്ന പ്രവർത്തിക്കെത്തിച്ചേർന്ന വാഹനം നിയന്ത്രണംവിട്ട് വീടിൻ്റ പോർച്ചിലേക്ക് പതിച്ചു. നിർത്തിയിട്ട കർ തകർന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ വാഹനമാണ് നിയന്ത്രണം വിട്ട് റിവേഴ്സിൽ വീട്ടിലേക്ക് പതിച്ചത്. പന്തലായനി ഗവ. ഹയർസെക്കൻഡറി സ്കൂളിന് സമീപം മഠത്തിൽ വിശാഖിന്റെ ഉടമസ്ഥതയിലുള്ള KL 56-5772 നമ്പറിലുള്ള കാറിനാണ് കേടുപാട് സംഭവിച്ചത്. സംഭവത്തിൽ പോലീസിൽ പരാതി നൽകി.
