KOYILANDY DIARY.COM

The Perfect News Portal

പയ്യോളി പോലീസ് സ്റ്റേഷനിലെ എസ്.ഐ സഞ്ചരിച്ച വാഹനം ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു

 

കൊയിലാണ്ടി: പയ്യോളി പോലീസ് സ്റ്റേഷനിലെ എസ്.ഐ സഞ്ചരിച്ച വാഹനം ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു. KL01 CH 8154 എന്ന നമ്പറിലുള്ള ജീപ്പാണ് ഇന്ന് രാവിലെ 12 മണിയോടുകൂടി ഡിവൈഡറിൽ തട്ടി മറിഞ്ഞത്. റോഡിൽ നിന്ന് തെന്നി മാറി ഡിവൈഡറിൽ ഇടിക്കുകയാണെന്നാണ് അറിയുന്നത്.

അയനിക്കാട് വിക്ടറിക്ക് സമീപമാണ് സംഭവം. എസ്ഐ അൻവർഷയോടൊപ്പം സീനിയർ സിവിൽ പോലീസ് ഓഫീസർ സുരേഷ് എന്നിവർ ചെറിയ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.

Share news