KOYILANDY DIARY.COM

The Perfect News Portal

വാഹനം നിർത്താതെ പോയി. വയോധികൻ്റെ മരണത്തിന് ഇടയാക്കിയ വാഹനമോടിച്ചയാൾ കസ്റ്റഡിയിൽ

കൊല്ലം കുണ്ടുമണിൽ വയോധികൻ്റെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ വാഹനമോടിച്ചയാൾ കസ്റ്റഡിയിൽ. മലപ്പുറം സ്വദേശി മുഹമ്മദ് നാദിറിനെയാണ് കണ്ണനല്ലൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ നാലരയ്ക്കാണ് കാറിടിച്ച് കുണ്ടുമൺ സ്വദേശി ഷൈലാജ് മരിച്ചത്. ഷൈലാജിനെ ഇടിച്ചിട്ട ശേഷം കാർ നിർത്താതെ പോവുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വാഹനം അടക്കം പൊലീസ് പിടികൂടിയത്.

Share news