പുതുക്കിയ ജനകീയ ജൈവ വൈവിധ്യ രജിസ്റ്റർ പ്രകാശനം ചെയ്തു.
കൊയിലാണ്ടി നഗരസഭയിലെ ജൈവ വൈവിധ്യ പരിപാലന സമിതിയുടെ (BMC) നേതൃത്വത്തിൽ തയാറാക്കിയ പുതുക്കിയ ജൈവവൈവിധ്യ രജിസ്റ്ററിൻ്റെ പ്രകാശനം ചെയ്തു. കൊയിലാണ്ടി MLA കാനത്തിൽ ജമീല ജില്ലാ ജൈവവൈവിധ്യ സമിതി കോർഡിനേറ്റർ Dr മഞ്ജു ധനീഷിന് നൽകി പ്രകാശനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ സുധകിഴക്കെപ്പാട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. പ്രശസ്ത പരിസ്ഥിതി പ്രവർത്തകനായ സത്യൻ മേപ്പയൂർ, ടി. സുരേഷ് എന്നിവർ പ്രഭാഷണം നടത്തി. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അധ്യക്ഷതവഹിച്ചു.
.

.
PBR കോ – ഓർഡിനേറ്റർ ദയാനന്ദൻ എ.ഡി. റിപ്പോർട്ട് അവതരിപ്പിച്ചു.
കാവ് സംരക്ഷണ പ്രവർത്തനത്തിന് സംസ്ഥാന ജൈവവൈവിധ്യ ബോർഡിൻ്റെ പുരസ്കാരം ലഭിച്ച ജയചന്ദ്രൻ കൺമണിയെ ചെയർപേഴ്സൺ പൊന്നാട അണിയിച്ച് ആദരിച്ചു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ കെ.ഷിജു മാസ്റ്റർ, കെ.എ. ഇന്ദിര ടീച്ചർ, ഇ.കെ.അജിത്ത് മാസ്റ്റർ, സി. പ്രജില, നിജില പറവക്കൊടി, കൗൺസിലർമാരായ രത്നവല്ലി ടീച്ചർ, രമേശൻ വലിയാട്ടിൽ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എ.സുധാകരൻ എന്നിവർ ആശംസകൾ നേർന്നു. നഗരസഭാ സെക്രട്ടറി എസ് പ്രതീപ് കെ എ എസ് സ്വാഗതവും BMCകൺവീനർ മുരളീധരൻ നടേരി നന്ദിയും പറഞ്ഞു.



