നടി ആക്രമിക്കപ്പെട്ട കേസിൽ വിധി പറയാനുള്ള തീയതി വിചാരണ കോടതി ഇന്ന് തീരുമാനിക്കും
.
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ വിധി പറയാനുള്ള തീയതി വിചാരണ കോടതി ഇന്ന് തീരുമാനിച്ചേക്കും. കേസിൽ നടൻ ദിലീപ് ഉൾപ്പെടെ 14 പ്രതികളാണുള്ളത്. മുഖ്യപ്രതി പൾസർ സുനിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. കേസിന്റെ വിചാരണ നടപടികൾ ആരംഭിച്ചിട്ട് ഏകദേശം ഏഴര വർഷമായി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയാണ് കേസിൽ വിധി പറയുന്നത്.

2017 ഫെബ്രുവരിയിൽ, കൊച്ചിയിൽ വെച്ച് അതിജീവിതയായ നടിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന വാഹനത്തിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നാണ് ദിലീപിനെതിരായ കുറ്റം. 2017ല്‍ കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തിരുന്നു. 88 ദിവസത്തെ കസ്റ്റഡിക്ക് ശേഷമാണ് നടന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
Advertisements




