KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭയുടെ ദുരന്തനിവാരണ സേനാംഗങ്ങൾക്കുള്ള പരിശീലനം അണേലയിൽ ആരംഭിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ ദുരന്തനിവാരണ സേനാംഗങ്ങൾക്കുള്ള പരിശീലനം അണേലയിൽ ആരംഭിച്ചു. കണ്ടൽക്കാട് മ്യൂസിയത്തിൽ നടക്കുന്ന പരിശീലന പരിപാടി നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.കെ അജിത്ത് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്ലാനിംഗ് ബോർഡ് അംഗം എ. സുധാകരൻ അധ്യക്ഷതവഹിച്ചു.

ഫയർ & റെസ്‌ക്യൂ ഓഫീസർ ശരത് പി.കെ. സിവിൽ ഡിഫൻസ് ടിം അംഗം കെ.എം. ബിജു, മൈത്രി ഹോസ്പിറ്റൽ ഫസ്റ്റ് ഐയ്ഡ് ടീം അംഗങ്ങളായ താഹ മുഹമ്മദ്, ഉണ്ണിമായ, നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സുരേഷ് എപി, റിഷാദ് കെ, ജമീഷ് എന്നിവർ വ്യത്യസ്ത ക്ലാസ്സുകൾ നയിച്ചുകൊണ്ട് പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. അൻപതോളം വരുന്ന സേനാംഗങ്ങൾക്ക് പരിശീലനവും, ദുരന്ത നിവാരണ ഉകരണങ്ങളും വിതരണവും നടന്നു.

Share news