വ്യാപാരികൾ മൂടാടി ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി
നന്തി: വ്യാപാരി വ്യവസായി ഏകോപന സമിതി നന്തി യൂണിറ്റിന്റെ നേതൃത്വത്തിൽ മൂടാടി ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സുനൈദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻറ് പവിത്രൻ ആതിര അധ്യക്ഷത വഹിച്ചു.

മൂടാടി ഗ്രാമ പഞ്ചായത്ത് അംഗവും, മൂടാടി യൂണിറ്റ് പ്രസിഡണ്ടുമായ പപ്പൻ മൂടാടി, വനിതാ വിംഗ് പ്രസിഡണ്ട് സുഹറ, ജില്ലാ കമ്മിറ്റി മെമ്പർമാരായ എം കെ മുഹമ്മദ്, കെ വി കെ സുബൈർ തുടങ്ങിയവർ സംസാരിച്ചു. ധർണ്ണയിൽ യൂണിറ്റ് സെക്രട്ടറി സനീർ വില്ലങ്കണ്ടി സ്വാഗതവും യൂണിറ്റ് ട്രഷറർ ദിലീപ് കുമാർ നന്ദിയും.



