നിർവഹിക്കുന്ന “അഭിരാമിയുടെ പ്രണയങ്ങൾ ” ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് പ്രകാശനം ചെയ്തു
കോഴിക്കോട്: എച്ച് ആൻ്റ് എം എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ മുഷ്താഖ് കൂനത്തിൽ നിർമ്മിച്ച് പ്രശാന്ത് ചില്ല കഥ തിരക്കഥ സംവിധാനം നിർവഹിക്കുന്ന “അഭിരാമിയുടെ പ്രണയങ്ങൾ” എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് പ്രകാശനം ചെയ്തു. സംവിധായകരായ ജിയോ ബേബി, ഹരിദാസ് എന്നിവർ ചേർന്ന് നിർവഹിച്ചു.
.

.
ചടങ്ങിൽ ചലച്ചിത്ര നടന്മാരായ നവാസ് വള്ളിക്കുന്ന്, സുനിൽ ഗോപി, വിജയൻ കാരന്തൂർ, ദേവരാജ്ദേവ് തിരക്കഥാകൃത്തുക്കളായ അനീഷ് അഞ്ജലി, ബിസ്മിത് നിലമ്പൂർ പ്രൊഡക്ഷൻ കൺട്രോളർമാരായ ഗിരീഷ് അത്തോളി, ആസാദ് കണ്ണാടിക്കൽ, ക്യു എഫ് എഫ് കെ പ്രതിനിധികൾ തുടങ്ങി സാമൂഹിക സാംസ്ക്കാരിക രംഗത്തെ ഒട്ടനവധിപേർ പങ്കെടുത്തു.
.

.
ചിത്രത്തിന്റെ ക്യാമറ ചന്തു മേപ്പയ്യൂർ, എഡിറ്റർ രതിൻ രാധാകൃഷ്ണൻ, ഗാനരചന കൈതപ്രം, സംഗീതം സായി ബാലൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ രെജിൽ കെയ്സി, കല ബിജു സീനിയ, മേക്കപ്പ് ചാരുത് ചന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ ഉണ്ണി പ്ലാവിലായ, അസോസിയേറ്റ് ലെനിൻ ഗോപി, ജനു നന്തി ബസാർ, ഷമിൽ രാജ്, സ്റ്റിൽ കിഷോർ മാധവൻ, പോസ്റ്റർ ഡിസൈൻ ദിനേശ് യു എം, പി ആർ ഒ ഹരി ക്ലാപ്സ്. മാർച്ച് മാസം കോഴിക്കോട് വയനാട് പ്രദേശങ്ങളിലായി ഷൂട്ടിംഗ് നടക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.



