KOYILANDY DIARY.COM

The Perfect News Portal

തൃക്കാർത്തിക സംഗീത പുരസ്കാരം കാഞ്ഞങ്ങാട് രാമചന്ദ്രന് സമർപ്പിച്ചു

.
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ തൃക്കാർത്തിക സംഗീതോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന തൃക്കാർത്തിക സംഗീത പുരസ്കാരം കാഞ്ഞങ്ങാട് രാമചന്ദ്രന് മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ടി. സി. ബിജു സമർപ്പിച്ചു. ട്രസ്റ്റി ബോർഡ് ചെയർമാൻ എരോത്ത് അപ്പുകുട്ടി നായർ അധ്യക്ഷത  വഹിച്ചു. പരിപാടിക്ക് മുന്നോടിയായി ക്ഷേത്രാങ്കണത്തിൽ ബാലൻ അമ്പാടി ദേവസ്വത്തിന് സമർപ്പിച്ച ഗുരുവായൂർ കേശവൻകുട്ടിയുടെ ശില്പം ഗുരുവായൂർ ക്ഷേത്രം പാരമ്പര്യ ട്രസ്റ്റി അംഗം മല്ലിശ്ശേരി പരമേശ്വരൽ നമ്പൂതിരിപ്പാട്  അനാച്ഛാദനം ചെയ്തു.
ട്രസ്റ്റി അംഗമായി 50 വർഷം പൂർത്തിയാക്കിയ കീഴയിൽ ബാലൻ, ബാലൻ അമ്പാടി, കേരള സംഗീത നാടക അക്കാദമി പുരസ്കാര ജേതാവ് മുചുകുന്ന് പത്മനാഭൻ എന്നിവരെയും പുരസ്കാര ദാന പരിപാടിയിൽ ആദരിച്ചു.  ദേവസ്വം ബോർഡ് അസി കമ്മീഷണർ കെ. കെ. പ്രമോദ് കുമാർ, ട്രസ്റ്റി അംഗം ശ്രീ പുത്രൻ, എക്സി ഓഫീസർ കെ. വി. നാരായണൻ എന്നിവർ സംസാരിച്ചു.
Share news