ടി കെ ഇമ്പിച്ചിയുടെ മൂന്നാം അനുസ്മരണ ദിനാചരണത്തിന് തുടക്കമായി
ചേമഞ്ചേരി;തുവ്വക്കോട് പ്രദേശത്ത് സിപിഐ (എം) കെട്ടിപ്പടുക്കുന്നതിന് മുൻ നിരയിൽ പ്രവർത്തിച്ച ടി കെ ഇമ്പിച്ചിയുടെ മൂന്നാം അനുസ്മരണ ദിനാചരണത്തിന് തുടക്കമായി. നവം 1ന് കേരളപ്പിറവി ദിനത്തിനത്തോടനുബന്ധിച്ച് നടത്തിയ കാർഷിക ക്വിസ്സ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കെയിൽ ഉദ്ഘാടനം ചെയ്തു. കെ ഗംഗാധരകുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. കാർഷിക വിജ്ഞാന ചോദ്യോത്തര പരിപാടിക്ക് ബാലു പൂക്കാട് നേതൃത്വം നൽകി. എം പി അശോകൻ, വി ടി പ്രഭാകരൻ എന്നിവർ സംസാരിച്ചു. എം പി ഗിരീഷ് സ്വാഗതവും മലയിൽ ഷാജി നന്ദിയും പറഞ്ഞു.
