ഉള്ളിയേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേതത്തിലെ തിറമഹോത്സവം സമാപിച്ചു

ഉള്ളിയേരി: ഉള്ളിയേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേതത്തിലെ തിറമഹോത്സവം സമാപിച്ചു. ഭക്തജന പങ്കാളിത്തം കൊണ്ട് ഉത്സവം ശ്രദ്ധേയമായി. തിറ ഉത്സവത്തിന്റെ ഭാഗമായി കോലധരി അലോക് കരിയാത്തൻകാവ്, രാജീവ് പണിക്കർ പേരാമ്പ്ര എന്നിവരുടെ നാഗകാളിത്തിറ ഭക്തജനങ്ങൾക്ക് ആവേശവും ആത്മവിശ്വാസവും പകരുന്ന അനുഭവമാണ് പകർന്നുനൽകിയത്.

കാലത്ത് 6 മണിക്ക് ഗണപതി ഹോമം, കുട്ടപ്രാർത്ഥന, എന്നിവ നടന്നു. ക്ഷേതം തന്ത്രി വേലുയാധൻ കാരക്കട്ട് മീത്തൽ, ക്ഷേത്രം ശാന്തിസ്വമി ചെറുക്കാവിൽ എന്നവർ കാർമികത്തിൽനടന്നു. ഗണപതി ഹോമം. വാൾ എഴുന്നള്ളിപ്പ്, ഇളംനീർക്കുലവരവ്, ഉച്ചപൂജ, വൈകുന്നേരം കലശം പനിച്ചി പറമ്പത്ത്, ദീപാരാധന, കരിക്കലശം, ഇളംനീർക്കുല വരവ്. വാദ്യമേങ്ങളോടു കുടി നടുവണ്ണൂരിൽ നിന്നുള്ള ആഘോഷ വരവ്. ഉച്ചക്ക് പ്രസാദ ഊട്ട്. വൈകീട്ട് 4 മണിക്ക് ഭഗവതി വെള്ളാട്ട് സസ്യക്ക് ദീപാരാധന എന്നിവയും.

പനിച്ചി പറമ്പത്ത് നിന്നും ആരംഭിക്കുന്ന താലപ്പൊലി എഴുന്നള്ളത്ത്, ഭഗവതി തിറ, നാഗകാളി തിറ, ഗുളികൻ തിറ, രാത്രി കോഴിക്കോട് വായ്പാട്ട് നാട്യസംഘം അവതിപ്പിക്കുന്ന വാമൊഴിയാട്ടം. നാടൻ പാട്ടും കലാരുപങ്ങളും. പുലർച്ച 2 മണിക്ക് കുട്ടി ചാത്തൻ തിറ, കരിയാത്തൻ തിറ, പുലി തിറ, ഗുരുദേവൻ തിറ, കാളിത്തിറഎന്നിവനടന്നു.
