KOYILANDY DIARY.COM

The Perfect News Portal

കുളങ്കര ശ്രീ ഭഗവതി ക്ഷേത്രത്തിൽ തിറ മഹോത്സവതിന് കൊടിയേറി

.
ഉള്ളിയേരി: ഉളളിയേരി കുളങ്കര ശ്രീ ഭഗവതി ക്ഷേത്രത്തിൽ തിറ മഹോത്സവത്തിന് കൊടിയേറി. ഒന്നാം ദിവസം കാലത്ത് ക്ഷേത്രം മേൽശാന്തി സത്യൻ ആചാര്യൻ്റെ മുഖ്യ കാർമികത്തിൽ ഗണപതി ഹോമം, മലർ നിവേദ്യം, ഉഷപൂജ, കൊടിയേറ്റം എന്നിവ നടന്നു. കൊടിയേറ്റിന് കുമാരൻ കുളങ്കര, സന്തോഷ് കുളങ്കര, നാരായണൻ നായർ നമ്പിയാട്ടിൽ, രാജു, സുനീഷ് കുളങ്കര, ജാനു കാരക്കട്ട് മീത്തൽ, ദേവകി കുളങ്കര                
എന്നിവർ നേതൃതം നൽകി. കലവറ നിറയ്ക്കൽ, ഉച്ചപൂജ, സന്ധ്യക്ക് ദീപാരാധന, സമൂഹ ലളിതാ സഹസ്രനാമം, ഭഗവതി സേവ, ക്ഷേത്ര സമിതിയുടെ ഭജന എന്നിവ നടന്നു.
21 ശനിയാഴ്ച പതിവ് പൂജകൾ, വൈകുന്നേരം ദീപാരാധന, ഭഗവതി സേവ എന്നിവ നടക്കും. 22 ന് ഞായർ പതിവ് പൂജകൾ, വൈകീട്ട് ദീപാരാധന, 7.30 ന് സാംസ്കാരിക   സമ്മേളനം തുടർന്ന് പ്രാദേശിക കലാകാരന്‍മാരുടെ കലാവിരുന്ന്. 23 തിങ്കളാഴ്ച പതിവ് പൂജകൾ, സന്ധ്യക്ക് ദീപാരാധന, ഭഗവതി സേവ, ആചാര്യൻ ലെവിൻ മുതുകാടിൻ്റെ കാർമികത്തിൽ നാഗ പൂജ. 24 ചൊവ്വാഴ്ച പതിവ് പൂജകൾ സന്ധ്യക്ക് ദീപാരാധന തുടർന്ന് റെനിൽ കണ്ണൂരിൻ്റെ കാർമികത്തിൽ ഭദ്രകാളി പൂജ, ലളിത സഹസ്രനാമം.
25 ന് ബുധാഴ്ച പതിവ് പൂജകൾ, രാവിലെ 10 മണിക്ക് ഇളനീർ കുല വരവ് ഉച്ചപൂജ, വൈകീട്ട് ദീപാരാധന ഭഗവതി സേവ ക്ഷേത്ര സമിതിയുടെ ഭജന 26 ന് ക്ഷേത്രം ആചാര്യൻ സത്യൻ കുളങ്കരയുടെ കാർമികത്തിൽ ഗണപതി ഹോമവും വിശേഷാല്‍ പൂജകളും, കാവുണർത്തൽ, ഉച്ചപൂജ, പ്രസാദ ഊട്ട് വൈകീട്ട് ഗുരുതി തർപ്പണ്ണം തുടർന്ന് കുട്ടിച്ചാത്തൻ വെള്ളാട്ട് സന്ധ്യക്ക് ദീപാരാധന, ഭഗവതി സേവ, ചെണ്ടവാദ്യത്തിന്റെയും മുത്തുകുടകളുടെ അകമ്പടിയോട് കൂടിയ താലപ്പൊലി എഴുന്നള്ളത്ത് കിഴക്കേ ഇല്ലത്ത് പരദേവത ക്ഷേത്രത്തിൽ നിന്നും ആരംഭിക്കും. തുടർന്ന് ഭഗവതിതിറ 10.00 മണിക്ക് ” സേവനം പരമ പുണ്യം” എന്ന ഉദ്ദേശത്തോടെ കിടപ്പ് രോഗികൾക്ക് ധനസഹായ വിതരണം. ഗുളികൻ വെള്ളാട്ട്, കുട്ടിച്ചാത്തൻ തിറ, ഗുളികൻ തിറ, നാഗകാളി, ഗുരു തിറയോട് കൂടി ഉത്സവം സമാപിക്കും.
ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന പ്രധാന വഴിപാടുകൾ: ഗണപതി ഹോമം, നാഗ പൂജ, ഭദ്രകാളി പൂജ, നെയ്യ് വിളക്ക്, ഗുളികന് പന്തം, കുട്ടിച്ചാത്തന് പന്തം, ഗുരുതി.
Share news