മേലൂർ കൊണ്ടംവള്ളി അയ്യപ്പ ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് മനു പ്രസാദ് മാരാർ വയനാട് അവതരിപ്പിച്ച തായമ്പക ശ്രദ്ധേയമായി

കൊയിലാണ്ടി: മേലൂർ കൊണ്ടംവള്ളി അയ്യപ്പ ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് മനു പ്രസാദ് മാരാർ വയനാട് അവതരിപ്പിച്ച തായമ്പക ശ്രദ്ധേയമായി. ബുധനാഴ്ച രാവിലെ നടന്ന പറയൻ തുള്ളൽ ഭക്തർക്ക് നവ്യാനുഭവമായി. ഉച്ചക്ക് ശേഷം ക്ഷേത്രാങ്കണത്തിൽ ചാക്യാർകൂത്ത്, കാഴ്ച ശീവേലി എഴുന്നള്ളിപ്പ്, തിരുവാതിരക്കളി, മനു പ്രസാദ് മാരാർ വയനാട് അവതരിപ്പിച്ച തായമ്പക, ത്രിശങ്ക് കലാസമിതി കോഴിക്കോട് അവതരിപ്പിച്ച റിഥം ഫ്യൂഷൻ എന്നിവയും നടന്നു. വ്യാഴാഴ്ച വിനീത് വി. ചാക്യാരുടെ ചാക്യാർകൂത്ത്, കാഴ്ച ശീവേലി, തായമ്പക, തീയാട്ട് എന്നിവ നടക്കും.
