കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ അവതരിപ്പിച്ച തായമ്പക ആവേശമായി

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ കാളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി വ്യാഴാഴ്ച രാത്രി അത്താലൂർ ശിവനും സംഘവും അവതരിപ്പിച്ച തായമ്പക ആവേശമായി. ഏറെ നേരം ഭക്തജനങ്ങളുടെ ആസ്വാദകരുടെയും മനംകവര്‍ന്ന തായമ്പകക്കിടെ മഴയെത്തിയെങ്കിലും ആവേശം കെട്ടടങ്ങാതെ എല്ലാവരും തായമ്പകയില്‍ മുഴുകിയിരിക്കുകയായിരുന്നു.
