എളാട്ടേരി ശ്രീ തെക്കയിൽ ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവം മാർച്ച് 31 കൊടിയേറും
ചെങ്ങോട്ടുകാവ്: എളാട്ടേരി ശ്രീ തെക്കയിൽ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ താലപ്പൊലി മഹോത്സവം മാർച്ച് 31 മുതൽ ഏപ്രിൽ 3 മരെ നടക്കും. മാർച്ച് 31ന് രാവിലെ 9:15നും 9:45നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ കൊടിയേറ്റം നടക്കും. രാത്രി 7 മണിക്ക് പ്രാദേശിക കലാകാരന്മാരുടെ കലാപരിപാടികൾ.

- ഏപ്രിൽ 1ന് വൈകിട്ട് 5 മണിക്ക് കുട്ടിച്ചാത്തൻ തിറ. രാത്രി 9.15ന് വളരെ അപൂർവ്വം ചില ക്ഷേത്രങ്ങളിൽ മാത്രം കാണപ്പെടുന്ന കാവുട്ട് ചടങ്ങ് നടക്കും.. രാത്രി 11:45 നു വലിയ വിളക്ക് എഴുന്നള്ളിപ്പ്.
- ഏപ്രിൽ രണ്ടിന് വൈകീട്ട് മൂന്നുമണിക്ക് ശേഷം പൂത്താലപ്പൊലികൾ ക്ഷേത്രത്തിൽ എത്തിച്ചേരുന്നു. വൈകിട്ട് ആറുമണിക്ക് ശേഷം താലപ്പൊലി.
- ഏപ്രിൽ 3ന് ഗുരുതി തർപ്പണം.



