കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ഫെബ്രുവരി ഒന്നു മുതൽ എട്ട് വരെ ആഘോഷിക്കും
.
കൊയിലാണ്ടി: കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ഫെബ്രുവരി ഒന്നു മുതൽ എട്ട് വരെ ആഘോഷിക്കും. ഒന്നിന് രാവിലെ
കൊടിയേറ്റം, കലവറ നിറയ്ക്കൽ, വൈകിട്ട് ചോമപ്പൻ്റെ കാവുകയറ്റം, കുടവരവ്, കാഞ്ഞിലിശ്ശേരി വിനോദ് മാരാരും വിഷ്ണു കൊരയങ്ങാടും ചേർന്നുള്ള തായമ്പക, വില്ലെഴുന്നള്ളിപ്പ്, നാന്ദകം എഴുന്നള്ളിപ്പ്. രണ്ടിന് കലാമണ്ഡലം അലൻഷാ ഷൈജുവിന്റെ തായമ്പക, വനിതാ കമ്മറ്റിയുടെ തിരുവാതിരക്കളി, കൈകൊട്ടിക്കളി, കോൽക്കളി.

മൂന്നിന് കോതമംഗലം അയ്യപ്പക്ഷേത്രത്തിൽ നിന്നും ആഘോഷവരവ്, ആരോമൽ മേലൂരിന്റെ തായമ്പക, വേണുവാര്യരും സംഘവും അവതരിപ്പിക്കുന്ന പൂതനാമോക്ഷം കഥകളി. നാലിന് കലാമണ്ഡലം ഹരിഘോഷും കലാമണ്ഡലം നിഖിൽ ബാലകൃഷ്ണനും ചേർന്നുള്ള തായമ്പക, പ്രാദേശിക കലാകാരന്മാരുടെ കലാപരിപാടികൾ ധ്വനി-26. അഞ്ചിന് വരുൺ മാധവ് പിഷാരികാവും ജഗനാഥൻ രാമനാട്ടുകരയും ചേർന്നുള്ള തായമ്പക, കോഴിക്കോട് സൃഷ്ടിയുടെ നാടകം നേർക്കുനേർ. ആറിന് കാഴ്ച ശീവേലി കടമേരി ഉണ്ണികൃഷ്ണൻമാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളം, ചെറുതാഴം വിഷ്ണുരാജും കല്ലേക്കുളങ്ങര ആദർശും ചേർന്നുള്ള തായമ്പക, യുവ ഇവൻസിന്റെ
ലൈവ് കൺസർട്ട്, രണ്ടു പന്തി മേളസമേതം നാന്ദകം എഴുന്നള്ളിപ്പ്.
ഏഴിന് താലപ്പൊലി എഴുന്നള്ളിപ്പ്.



