KOYILANDY DIARY.COM

The Perfect News Portal

ഉപ്പാലക്കണ്ടിയിൽ താലപ്പൊലി മഹോത്സവത്തിന് കൊടിയേറി

.
കൊയിലാണ്ടി: കൊയിലാണ്ടി ഉപ്പാലക്കണ്ടി ഭദ്രകാളി ക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവത്തിന് കൊടിയേറി. ശനിയാഴ്ച രാവിലെ നടന്ന കൊടിയേറ്റത്തിന് ക്ഷേത്രം തന്ത്രി ദഹരാനന്ദനാഥ് മുഖ്യ കാർമ്മികത്വം വഹിച്ചു. തുടർന്ന് ഉത്സവ ചടങ്ങുകൾക്ക് പുറമെ അന്നദാനം വൈകിട്ട് തിരുവായുധം എഴുന്നള്ളിപ്പ്, വർണ്ണക്കാഴ്ച എന്നിവ നടന്നു.
.
  • 23ന് തിങ്കളാഴ്ച വൈകിട്ട് തൃത്തായമ്പക.
  • 24ന് വൈകിട്ട് സർപ്പ പൂജ.
  • 25ന് വൈകിട്ട് പൂത്താലപ്പൊലി, രാജേഷ് നാദാപുരത്തിന്റെ പ്രഭാഷണം, തദ്ദേശ കലാകാരന്മാരുടെ കലാവിരുന്ന്.
  • 26ന് ചെറിയ വിളക്ക് ദിവസം രാത്രി നാടകം “രുദ്ര പ്രജാപതി”,
  • 27ന് വലിയ വിളക്ക് ദിവസം ഷിനിൽ ബാബു, സൗന്ദര്യബാബു എന്നിവർ നയിക്കുന്ന ഇരട്ടത്തായമ്പക, സ്കോളർഷിപ്പ് വിതരണം, മെഗാ ഗാനമേള,
  • 28ന് താലപ്പൊലി ദിവസം വർണ്ണക്കാഴ്ച, നാന്തകം എഴുന്നള്ളത്ത്, പാണ്ടിമേളം, വർണ്ണ വിസ്മയം എന്നിവ നടക്കും. തുടർന്ന് ഗുരുതി തർപ്പണത്തോടെ ഉത്സവത്തിന് കൊടിയിറങ്ങും.
Share news