കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ വൈവിധ്യത്തിന്റെ ദൃശ്യ പൊലിമയിൽ ക്ഷേത്രം ഭക്തിസാന്ദ്രമായി

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ വൈവിധ്യത്തിന്റെ ദൃശ്യ പൊലിമയിൽ ക്ഷേത്രം ഭക്തിസാന്ദ്രമായി. രാവിലെ നടന്ന കാഴ്ചശീവേലിക്ക് ഇരിങ്ങാപ്പുറം ബാബു മേളപ്രമാണിയായി. വലിയ വിളക്ക് ദിവസമായതിനാൽ ഭക്തജന തിരക്കിലായി പിഷാരികാവ്. ഉത്സവത്തിന്റെ പ്രധാന വരവുകളിലൊന്നായ വസൂരിമാല വരവ് സാമിയാർക്കാവിൽ നിന്നും ആരംഭിച്ചു.

മന്ദമംഗലത്തു നിന്നുള്ള ഇളനീർക്കുല വരവും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ആരംഭിച്ചു. വൻ സുരക്ഷാ സംവിധാനങ്ങളാണ് ഉത്സവത്തിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുള്ളത്. റുറൽ എസ്പിയുടെ നിർദേശപ്രകാരം വടകര ഡിവൈ എസ്.പി ഹരി പ്രസാദ്, കൊയിലാണ്ടി സിഐ ശ്രീലാൽ ചന്ദ്രശേഖരൻ തുടങ്ങിയവർക്കാണ് ചുമതല, ദേശീയ പാതയിൽ ഉച്ച മുതൽ ക്രമീകരണമുണ്ടായിരിക്കും.
