KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ കുടുംബശ്രീ ബാലസഭ സംഘടിപ്പിച്ച നീന്തൽ പരിശീലനം സമാപിച്ചു

കൊയിലാണ്ടി നഗരസഭ കുടുംബശ്രീ ബാലസഭ സംഘടിപ്പിച്ച നീന്തൽ പരിശീലനം സമാപിച്ചു. മെയ് 20 മുതൽ 27 വരെ നീണ്ടുനിന്ന പരിശീലനത്തിന് ഇന്ന് രാവിലെ സമാപനമായി. ചെറിയ കുട്ടികൾ മുതൽ വലിയ കുട്ടികൾ വരെ പ്രഗത്ഭരായ നീന്തൽ പരിശീലകരായ മീത്തൽ അജയ കുമാർ, നാരായണൻനായർ കെ എന്നിവരുടെ ശീക്ഷണത്തിൽ പരിശിലനം നേടി.
മിടുക്കരായ കുട്ടികൾ നീന്തലിൻ്റെ വിവിധങ്ങളായ രീതികളും പരിശിലിച്ചു. ചടങ്ങ് ക്ഷേമ കാര്യസ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ  ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ആരിഫ അദ്ധ്യക്ഷത വഹിച്ചു. പരിശീലകർ വിദ്യാത്ഥികൾക്ക് ഭാവിയിലെ നീന്തിലിൻ്റെ സാധ്യതകളെ പറ്റിയും വെള്ളത്തിലെ ചതികുഴികളെ പറ്റിയും ഓർമ്മിപ്പിച്ചു. ശ്രീകല ആശംസകൾ നേർന്ന് സംസാരിച്ചു.
Advertisements
ശേഷം പരിശീലനം പൂർത്തിയാക്കിയ വിദ്യാത്ഥികൾക്ക് CDS തയ്യാറാക്കിയ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. തുടർന്ന് ചായയും പലഹാരവും വിതരണം ചെയ്തു. മെമ്പർ സെക്രട്ടറി വി. രമിത സ്വാഗതവും സി.ഡി. എസ് മെമ്പർ കെ ഗിരിജ നന്ദിയും പറഞ്ഞു.