KOYILANDY DIARY.COM

The Perfect News Portal

പിടിച്ചുപറിക്കേസ് പ്രതികൾ മണിക്കൂറുകൾക്കകം പോലീസിന്റെ വലയിൽ

കോഴിക്കോട്: കോഴിക്കോട് ബീച്ച് ഓപ്പൺ സ്റ്റേജിൽ വിശ്രമിക്കുകയായിരുന്ന പുതിയാപ്പ സ്വദേശിയുടെ പണമടങ്ങിയ പേഴ്സും മൊബൈൽ ഫോണും തട്ടിപറിച്ചു രക്ഷപ്പെട്ട കോഴിക്കോട് സ്വദേശികളായ നോർത്ത് ബേപ്പൂർ വെള്ളായിക്കോട്ട് വീട്ടിൽ വിഷ്ണു (23), വെള്ളയിൽ ചോക്രായിൻ വളപ്പിൽ മുഹമ്മദ് അബി (20), ബേപ്പൂർ അയനിക്കൽ ശ്രീസരോജം വീട്ടിൽ അഭിരാം (23) എന്നിവരെയാണ് വെള്ളയിൽ പോലീസിന്റെ പഴുതടച്ച അന്വേഷണത്തിൽ  മണിക്കൂറുകൾക്കകം അവരുടെ വീടുകളിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്. 
.
.
ഇന്ന് രാവിലെ 05.00 മണിക്ക് സയമത്ത് കോഴിക്കോട് ബീച്ച് ഓപ്പൺ സ്റ്റേജിൽ വിശ്രമിക്കുകയായിരുന്ന പരാതിക്കാരന്റെ അരയിൽ സുക്ഷിച്ച 1000/- രൂപയും ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവയടങ്ങിയ പേഴ്സും, മൊബൈൽ ഫോണും പ്രതികൾ തട്ടിപറിക്കുകയും, തടയാൻ ശ്രമിച്ച പരാതിക്കാരനെ കൈകൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് പ്രതികൾ രക്ഷപ്പെടുകയായിരുന്നു.
സമീപ പ്രദേശങ്ങളിലെ  സി.സി.ടി.വി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചതിൽ പ്രതികളെ കുറിച്ച് മനസ്സിലാകുകയും, വെള്ളയിൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബൈജു. കെ.ജോസിന്റെ നേതൃത്വത്തിൽ SI സജിഷിനോബും സംഘവും ചേർന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രതിയായ മുഹമ്മദ് അബിയ്ക്ക് മയക്കുമരുന്ന് കേസ്സും, പിടിച്ചുപറികേസ്സും നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Share news