ചുറ്റുമതിൽ അപകട ഭീഷണിയിൽ

കൊയിലാണ്ടി: കുറ്റ്യാടി ജലസേചന പദ്ധതി അസിസ്റ്റൻ്റ് എഞ്ചിനീയർ ഓഫീസിന്റെ ചുറ്റുമതിൽ ഏത് നിമിഷവും തകർന്ന് വീഴാവുന്ന അവസ്ഥയിൽ. കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷന് സമീപമുള്ള ഓഫീസ് മതിലാണ് ഏത് നിമിഷവും നിലംപൊത്തുന്ന നിലയിലാത്. കരിങ്കൽ തറയിൽ ചെങ്കല്ലുകൊണ്ട് നിർമ്മിച്ച മതിലിന് ഏറെക്കാലത്തെ പഴക്കമുണ്ട്. കാലപ്പഴക്കംകൊണ്ട് സിമറ്റുകൾ അടർന്ന് കല്ലുകൾ പുറത്തേക്ക് തള്ളിനിൽക്കുന്ന നിലയിലാണുള്ളത്.
മൂടാടി, മുചുകുന്ന്, കീഴരിയൂർ, വിയ്യൂർ തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് നിത്യേന ട്രെയിൻ യാത്ര ചെയ്യുന്നവർ പ്രധാനമായും ആശ്രയിക്കുന്നതും, പന്തലായനി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, ബി ഇ എം യു പി സ്കൂൾ എന്നീ വിദ്യാലയങ്ങളിലെ നിരവധി വിദ്യാർത്ഥികളും ഇതുവഴി യാത്ര ചെയ്യുന്നുണ്ട്. അടിയന്തിര നടപടി ഉണ്ടായില്ലെങ്കിൽ വലിയ അപകടങ്ങൾ സംഭവിക്കാനുള്ള സാധ്യതയുണ്ട്. മുമ്പ് താഹസിൽദാർക്ക് നാട്ടുകാർ പരാതി നൽകിയെങ്കിലും മതിൽ സംരക്ഷിക്കാനായി ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്.
