KOYILANDY DIARY.COM

The Perfect News Portal

കാർഷിക ഗ്രാമീണ വികസന ബാങ്കുകൾ നികുതിയടക്കണമെന്ന ആദായനികുതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി

ന്യൂഡൽഹി: കാർഷിക ഗ്രാമീണ വികസന ബാങ്കുകൾ 2008 മുതലുള്ള നികുതിയടക്കണമെന്ന ആദായനികുതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഗ്രാമീണ ബാങ്കുകളെ സഹകരണ ബാങ്കുകളായി കണക്കാക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതി ഉത്തരവിട്ടത്.

2006 ലെ ഫിനാൻസ് ആക്‌ട് പ്രകാരം സഹകരണ ബാങ്കുകൾ നികുതിയിളവിന് അർഹതയുണ്ടായിരുന്നില്ല. നികുതി ഇളവ് ആവശ്യപ്പെട്ട് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമീണ വികസന ബാങ്കാണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.

Share news