കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു

കോഴിക്കോട്: കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു. കിണാശേരി കുളങ്ങരപ്പീടികയിലെ അമൽ സിനാൻ (14) ആണ് മരിച്ചത്. വ്യാഴാഴ്ച പകൽ രണ്ടരയോടെ തിരുവണ്ണൂർ ബൈപാസിലെ പൂഴിച്ചിറ കുളത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. ഒപ്പമുണ്ടായിരുന്നവർ ബഹളം വച്ചപ്പോൾ നാട്ടുകാർ മീഞ്ചന്ത അഗ്‌നിരക്ഷാസേനയിൽ അറിയിച്ചു.

ഉടൻ എത്തിയ സേനാംഗങ്ങൾ മിനിറ്റുകൾക്കകം സിനാനെ മുങ്ങിയെടുത്ത് പ്രഥമ ശുശ്രൂഷ നൽകി. അഗ്‌നിരക്ഷാ സേനയുടെ ആംബുലൻസിൽ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി ഒമ്പതോടെ മരിച്ചു. ഗവ. മോഡല്‍ എച്ച് എസ്എസ് പ്ലസ് വൺ വിദ്യാർഥിയാണ്. ബാപ്പ: പി പി അബ്ദുൽ ലത്തീഫ്. ഉമ്മ: വഹീദ. സഹോദരങ്ങൾ: ഷാഹിദ് മുനീർ,അമിന ഷംന, ഹമിദ
