KOYILANDY DIARY

The Perfect News Portal

കോഴിക്കോട് എൻഐടിയിലെ കരാർ തൊഴിലാളി സമരം വിജയിച്ചു

കോഴിക്കോട് എൻഐടിയിലെ കരാർ തൊഴിലാളി സമരം വിജയിച്ചു. ജീവനക്കാരെ പിരിച്ച് വിടില്ലെന്നും 60 വയസുവരെ ജോലിയിൽ തുടരാമെന്നും അധികൃതർ അറിയിച്ചു. സംയുക്ത സമരസമിതി എൻ ഐ ടി അധികൃതരുമായി നടത്തിയ ചർച്ചയിലാണ് സമരം ഒത്തു തീർപ്പായത്. അതേസമയം, സമരംചെയ്യുന്ന തൊഴിലാളികളും പുതിയതായി ജോലിക്ക് ഇന്റർവ്യവിന് വന്ന വരുമായി ഉണ്ടായ വാക്ക് തർക്കത്തെ തുടർന്ന് ഇന്ന് എൻ ഐ ടിയിൽ സംഘർഷമുണ്ടായി.

 

പുതുതായി ജോലിക്ക് വേണ്ടി ഇൻ്റർവ്യൂ സംഘടിപ്പിച്ചത്. ഇൻ്റർവ്യുവിന് എത്തിയ ആളുകളെ സമരക്കാർ തടഞ്ഞതോടെ സംഘർഷത്തിലേക്ക് നീളുകയായിരുന്നു. പുറത്തു നിന്ന് എത്തിയവരെ അകത്തേക്ക് കയറ്റാൻ പൊലിസ് സഹായിച്ചതും പ്രശ്നങ്ങൾക്ക് കാരണമായി. വലിയ സംഘർഷത്തിലേക്ക് കാര്യങ്ങൾ കടക്കാതിരിക്കാൻ ഇന്റർവ്യൂവിനായി എത്തിയ ആളുകളെ പൊലിസ് തിരിച്ചയക്കുകയായിരുന്നു.

 

എൻ ഐ ടി യിലെ ക്യാൻ്റീൻ പ്രവർത്തനവും മുടങ്ങി കിടക്കുകയാണ്. കരാർ കമ്പനി മാറിയതിനെ തുടർന്ന് നിരവധി തൊഴിലാളികൾക്കാണ് ജോലി നഷ്ടമായത്. സമരക്കാർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സി പി ഐ എം ൻ്റെ നേതൃത്വത്തിൽ ഇന്നലെ എൻ ഐ ടി യിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു.

Advertisements