‘റോഡ് വികസനത്തിന് സൗജന്യമായി ഭൂമി വിട്ടുനല്‍കിയ മനുഷ്യരാണ് കേരളത്തിന്റെ വികസനത്തിന്റെ കരുത്ത്’: മന്ത്രി മുഹമ്മദ് റിയാസ്
റോഡ് വികസനത്തിന് സൗജന്യമായി ഭൂമി വിട്ടുനല്‍കിയ മനുഷ്യരാണ് കേരളത്തിന്റെ വികസനത്തിന്റെ കരുത്തെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കണ്ണൂര്‍ ജില്ലയിലെ ധര്‍മടം നിയോജക മണ്ഡലത്തില്‍ മൂന്ന് പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന 8 റോഡുകള്‍ വീതികൂട്ടി ആധുനിക നിലവാരത്തില്‍ നവീകരിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന് റോഡുകള്‍ നാടിന് സമര്‍പ്പിച്ചു. മൂന്ന് പഞ്ചായത്തുകളിലെയും സാധാരണക്കാരായ ജനങ്ങള്‍ നാടിന്റെ വികസനത്തിന് വേണ്ടി സൗജന്യമായി സ്ഥലം വിട്ടു നല്‍കിയതിലൂടെയാണ് ഈ റോഡുകളുടെ വികസനം സാധ്യമായതെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

റോഡ് വികസനത്തിന് സൗജന്യമായി ഭൂമി വിട്ടുനല്‍കിയ മനുഷ്യരാണ് കേരളത്തിന്റെ വികസനത്തിന്റെ കരുത്ത്. കണ്ണൂര്‍ ജില്ലയിലെ ധര്‍മടം നിയോജക മണ്ഡലത്തില്‍ മൂന്ന് പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന 8 റോഡുകള്‍ വീതികൂട്ടി ആധുനിക നിലവാരത്തില്‍ നവീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് റോഡുകള്‍ നാടിന് സമര്‍പ്പിച്ചു.

മൂന്ന് പഞ്ചായത്തുകളിലെയും സാധാരണക്കാരായ ജനങ്ങള്‍ നാടിന്റെ വികസനത്തിന് വേണ്ടി സൗജന്യമായി സ്ഥലം വിട്ടുനല്കിയതിലൂടെയാണ് ഈ റോഡുകളുടെ വികസനം സാധ്യമായത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഗുണനിലവാരമുള്ള റോഡ് നിര്‍മ്മാണ രീതിയായ ബിഎം, ബിസി നിലവാരത്തിലാണ് റോഡുകള്‍ നവീകരിച്ചത്.



