KOYILANDY DIARY.COM

The Perfect News Portal

ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകി വീണ് കുട്ടിയ്ക്ക് ദാരുണാന്ത്യം

ഊഞ്ഞാല്‍ ആടുന്നതിനിടെ കല്‍ത്തൂണുകള്‍ ഇളകിവീണ് 14 വയസുകാരന് ദാരുണാന്ത്യം. തിരുവങ്ങാട് സ്വദേശി ശ്രീനികേത് ആണ് മരിച്ചത്. ഊഞ്ഞാല്‍ കെട്ടിയിരുന്ന കല്‍ത്തൂണുകള്‍ പൊളിഞ്ഞ് തലയില്‍ വീണാണ് കുട്ടിയുടെ മരണം സംഭവിച്ചത്. ഇന്നലെ രാത്രിയോടെയാണ് അപകടം സംഭവിച്ചത്. വീടിന് തൊട്ടടുത്തുള്ള കല്‍ത്തൂണുകളിലാണ് ഊഞ്ഞാല്‍ കെട്ടിയിരുന്നത്.

തൂണുകള്‍ തലയില്‍ വീണ് പരുക്കേറ്റ കുട്ടിയെ വീട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അച്ഛനും അമ്മയും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് പോയിരുന്നതിനാല്‍ മകനെ തറവാട്ട് വീട്ടിലാക്കിയപ്പോഴായിരുന്നു അപകടം.

Share news