KOYILANDY DIARY

The Perfect News Portal

എൻ എച് 66 യാഥാർത്ഥ്യമാക്കാനുള്ള ഇടപെടൽ സംസ്ഥാന സർക്കാർ നടത്തിവരികയാണ്; പി എ മുഹമ്മദ് റിയാസ്

എൻ എച് 66 യാഥാർത്ഥ്യമാക്കാനുള്ള ഇടപെടൽ സംസ്ഥാന സർക്കാർ നടത്തിവരികയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ദേശീയ പാത അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 6 വരി പാത യാഥാർത്ഥ്യമാകുമ്പോൾ ഗതാഗത കുരുക്കിന് വലിയ പരിഹാരം ആകും. 2015 മുടങ്ങിയ പദ്ധതി 2016 ൽ ഈ സർക്കാർ ആണ് വീണ്ടും കൊണ്ടുവന്നത്. കേരളത്തിൽ 17 ഇടങ്ങളിൽ പരിശോധന നടക്കുന്നുണ്ട്.

Advertisements

2025 ഡിസംബറിൽ പദ്ധതി പൂർത്തീകരിക്കാൻ ആകും എന്നാണ് നിലവിലെ പ്രതീക്ഷ. പ്രശ്ന പരിഹാരമാണ് ചർച്ചയിലെ മറ്റൊരു വിഷയം. വെള്ളക്കെട്ട്, സർവീസ് റോഡിലെ വിള്ളൽ തുടങ്ങിയവ വലിയ പ്രശ്നം ആണ്. 9 ജില്ലകളിൽ നിന്ന് നിരവധി പ്രശ്നം ഉയർന്നുവരുന്നുണ്ട്. അതില് അടിയന്തിരമായി പരിഹരിക്കേണ്ട പ്രശ്നം ഉണ്ട്. കരാറുകാർ ശ്രദ്ധ പതിപ്പിക്കാത്തത് പ്രശ്നമാണ്. ജനപ്രതിനിധികൾ പറഞ്ഞ പ്രശ്നങ്ങളും ചർച്ച ചെയ്തു. സൈൻ ബോർഡുകൾ ഫലപ്രദമായി നടപ്പാക്കും.

 

മഴക്കാല പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചു. പ്രവൃത്തി പൂർത്തികരിക്കുന്ന പാതകൾ അപ്പോൾ തന്നെ തുറന്നു കൊടുക്കും. നല്ല നിലയിലുള്ള സുരക്ഷയൊരുക്കാൻ ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ടു. ജനപ്രതിനിധികളും ജനങ്ങളും പറയുന്നതും കേൾക്കാൻ ഉത്തരവാദിത്തപ്പെട്ടവർ ഉണ്ടാവണം. 5,600 കോടി സംസ്ഥാന സർക്കാർ ഇതിനുവേണ്ടി ചെലവഴിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

Advertisements