KOYILANDY DIARY

The Perfect News Portal

കേന്ദ്രത്തിന്റെ അവഗണനയ്ക്കിടയിലും ആരോഗ്യ മേഖലയെ ചേര്‍ത്ത് പിടിക്കുന്നതാണ് സംസ്ഥാന ബജറ്റ്; മന്ത്രി വീണാ ജോര്‍ജ്

കേന്ദ്രത്തിന്റെ അവഗണനയ്ക്കിടയിലും ആരോഗ്യ മേഖലയെ ചേര്‍ത്ത് പിടിക്കുന്നതാണ് സംസ്ഥാന ബജറ്റെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൈദ്യ ശുശ്രൂഷയും പൊതുജനാരോഗ്യവും മേഖലയ്ക്ക് 2024-25 സാമ്പത്തിക വര്‍ഷം 2052.23 കോടി രൂപയാണ് അനുവദിച്ചത്. മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയ്ക്കായി 401.24 കോടി രൂപയും അനുവദിച്ചു. ആരോഗ്യ മേഖയില്‍ നടന്നു വരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ പ്രവര്‍ത്തനങ്ങള്‍ക്കും തുകയനുവദിച്ചിട്ടുണ്ട്.

ആരോഗ്യ രംഗത്ത് വിദേശത്തു നിന്നുള്‍പ്പടെയുള്ള രോഗികള്‍ക്ക് വന്ന് ചികിത്സിക്കാന്‍ കഴിയുന്ന പ്രത്യേക സൗകര്യം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ഉള്‍പ്പടെ ഏര്‍പ്പെടുത്തും. മെഡിക്കല്‍ ഹബ്ബാക്കി കേരളത്തെ മാറ്റുന്നതിനുള്ള പദ്ധതികള്‍ വേഗത്തില്‍ വികസിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 

 

· തിരുവനന്തപുരം, തൃശ്ശൂര്‍, കോഴിക്കോട് മാനസിക ആരോഗ്യ കേന്ദ്രങ്ങളുടെ വികസനത്തിനായി 6.60 കോടി
· പകര്‍ച്ചവ്യാധി നിയന്ത്രണ പരിപാടികള്‍ക്കായി 12 കോടി
· സാംക്രമികേതര രോഗങ്ങളുടെ നിയന്ത്രണ പരിപാടികള്‍ക്കായി 11.93 കോടി
· ആദിവാസി മേഖലകളിലെയും തീരപ്രദേശങ്ങളിലെയും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ലഹരി വിമുക്ത കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുമായി 10 കോടി

Advertisements

 

· ‘കനിവ്’ 108 ആംബുലന്‍സുകളുടെ പ്രവര്‍ത്തനത്തിനായി 80 കോടി
· ആര്‍ദ്രം മിഷന്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് 24.88 കോടി
· ആരോഗ്യ സുരക്ഷ ഫണ്ട്: ആശുപത്രികളുമായി ബന്ധപ്പെട്ട് തുകകള്‍ നല്‍കാന്‍ തയ്യാറാകുന്നവര്‍ക്കായി സര്‍ക്കാര്‍ ഒരു റെമിറ്റന്‍സ് അക്കൗണ്ട് സംവിധാനം ഒരുക്കും.
· സംസ്ഥാനത്തെ പ്രധാനപ്പെട്ട ആശുപത്രികളില്‍ പുതുതായി ഡയാലിസിസ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനും അവശ്യ മരുന്നുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി 9.88 കോടി
· വിദ്യാലയങ്ങളില്‍ ‘സ്‌കൂള്‍ ഹെല്‍ത്ത് ആന്റ് വെല്‍നസ് പ്രോഗ്രാം’ എന്ന പുതിയ പദ്ധതിയ്ക്ക് 3.10 കോടി

 

 

നാഷണല്‍ ഹെല്‍ത്ത് മിഷന്‍

· നാഷണല്‍ ഹെല്‍ത്ത് മിഷന്‍ പദ്ധതിയുടെ സംസ്ഥാന വിഹിതമായി 465.20 കോടി രൂപ വകയിരുത്തി.
· പി.എം. ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മിഷന്‍ പദ്ധതിയുടെ സംസ്ഥാന വിഹിതമായി 25 കോടി.
· ഇ-ഹെല്‍ത്ത് പദ്ധതിക്കായി 27.60 കോടി വകയിരുത്തുന്നു.

· 2024-25 വര്‍ഷത്തേക്ക് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ നടത്തിപ്പിനായി 678.54 കോടി

· തിരുവനന്തപുരത്തെ ഗവ. അനലിസ്റ്റ് ലബോറട്ടറി, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലെ റീജിയണല്‍ ലബോറട്ടറികള്‍, പത്തനംതിട്ടയിലെ ജില്ലാ ലബോറട്ടറി എന്നിവ നവീകരിക്കുന്നതിനും പുതിയ ഉപകരണങ്ങള്‍ വാങ്ങുന്നതിനും 7 കോടി.
· ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന് 5.52 കോടി

ആരോഗ്യ വിദ്യാഭ്യാസം

· സംസ്ഥാനത്തെ ആരോഗ്യ വിദ്യാഭ്യാസ മേഖലയുടെ വികസനത്തിനായി ആകെ 401.24 കോടി രൂപ വകയിരുത്തി.
· റിജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജി തിരുവനന്തപുരം, കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സ് തിരുവനന്തപുരം, മെഡിക്കല്‍ കോളേജുകള്‍ എന്നിവയുടെ സമഗ്ര വികസനത്തിനായി 217.40 കോടി.
· സംസ്ഥാനത്ത് മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സര്‍ജിക്കല്‍ റോബോട്ട് സ്ഥാപിക്കുന്നതിന് 29 കോടി.
· സംസ്ഥാനത്തെ 6 ഡെന്റല്‍ കോളേജുകളുടെ വികസനത്തിനായി 22.79 കോടി രൂപയും നഴ്‌സിംഗ് കോളേജുകള്‍ക്കായി 13.78 കോടി രൂപയും.
· മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ മാലിന്യ സംസ്‌കരണ പദ്ധതിക്കായി 13 കോടി.
· കോഴിക്കോട്, കോട്ടയം, മെഡിക്കല്‍ കോളേജുകളില്‍ ഓങ്കോളജി വിഭാഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കാന്‍സര്‍ ചികിത്സാ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 14 കോടി.
· മെഡിക്കല്‍ കോളേജുകളിലെ ഉപകരണങ്ങളുടെ എ.എം.സി. ചെലവുകളിലേക്കായി 25.70 കോടി.

Advertisements

· തൃശ്ശൂര്‍, കോട്ടയം, തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളില്‍ സ്‌ട്രോക് സെന്ററുകള്‍ സ്ഥാപിക്കുന്നതിന് 3.50 കോടി.
· സംസ്ഥാനത്ത് മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായി മൂലകോശ/അസ്ഥിമജ്ജ മാറ്റിവയ്ക്കല്‍ പദ്ധതിക്കായി കോട്ടയം മെഡിക്കല്‍ കോളേജിന് 1.50 കോടി.
· കോഴിക്കോട്, തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളില്‍ സ്‌പോര്‍ട്‌സ് ഇന്‍ജുറി ട്രീറ്റ്‌മെന്റ് ഡിവിഷനും സ്‌പോര്‍ട്സ് പെര്‍ഫോമന്‍സ് ഇംപ്രൂവ്‌മെന്റ് ഡിവിഷനും സ്ഥാപിക്കുന്ന പുതിയ പദ്ധതിക്കായി ഒരു കോടി.
· ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററിന് 2.58 കോടി.
· മലബാര്‍ കാന്‍സര്‍ സെന്ററിന് 28 കോടി. കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിന് 14.50 കോടി.
· കേരള ആരോഗ്യ സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 11.50 കോടി
· ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ്‌റ് ന്യൂറോ സയന്‍സസ്, കോഴിക്കോടിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 3.60 കോടി

ആയുഷ് മേഖല

· ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളുടെ ശാക്തീകരണത്തിനും ആധുനികവത്കരണത്തിനുമായി 21.08 കോടി
· ദേശീയ ആയുഷ് മിഷന്‍ (ഔഷധ സസ്യങ്ങള്‍ ഉള്‍പ്പെടെ) പദ്ധതി നടപ്പിലാക്കുന്നതിനുള്ള സംസ്ഥാന വിഹിതമായി 15 കോടി.
· ഹോമിയോപ്പതി ആരോഗ്യ പരിരക്ഷ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ആശുപത്രികളിലെയും നിലവിലുള്ള ഹോമിയോ ഡിസ്‌പെന്‍സറികളിലെയും ക്ലിനിക്കല്‍, നോണ്‍-ക്ലിനിക്കല്‍ സൗകര്യങ്ങള്‍ ഘട്ടം ഘട്ടമായി നവീകരിക്കുന്നതിനും ഉദ്ദേശിച്ചിട്ടുള്ള വിശാല പദ്ധതിക്കായി 6.89 കോടി

വനിതാ ശിശു വികസനം

· . ‘നിര്‍ഭയ’ പദ്ധതിക്കായി 10 കോടി രൂപ വകയിരുത്തുന്നു.
· സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് 10 കോടി
· കൗമാര പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ക്ക് വേണ്ടി, സംസ്ഥാനത്തെ 1012 സ്‌കൂളുകള്‍ മുഖേന നടപ്പിലാക്കി വരുന്ന ‘സൈക്കോ-സോഷ്യല്‍’ സര്‍വ്വീസസ് പദ്ധതിയ്ക്കായി 51 കോടി
· ജെന്‍ഡര്‍ പാര്‍ക്കിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 9 കോടി.
· തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ മോഡല്‍ അംഗന്‍വാടികളും സ്മാര്‍ട്ട് അംഗന്‍വാടികളും നിര്‍മ്മിക്കുന്നതിനായി 10 കോടി.
· കുട്ടികളുടെ സംരക്ഷണവും വികാസവും ലക്ഷ്യമിട്ട് നടപ്പിലാക്കി വരുന്ന ‘ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍’ പദ്ധതിക്കായി 13 കോടി
· ക്രഷുകള്‍ സ്ഥാപിക്കുന്ന പദ്ധതിയ്ക്കായി 2.20 കോടി.
· കുട്ടികളുടെ സ്ഥാപനേതര പുനരധിവാസത്തിനും സംരക്ഷണത്തിനുമായി നോണ്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ കെയര്‍ ഫോര്‍ ചില്‍ഡ്രന്‍ എന്ന പുതിയ പദ്ധതിയുടെ സംസ്ഥാന വിഹിതമായി 50 ലക്ഷം.

Advertisements

· 2 ലക്ഷം രൂപ കവറേജ് ലഭിക്കത്തക്ക രീതിയില്‍ അംഗന്‍വാടി ജീവനക്കാര്‍ക്ക് മാത്രമായി ഒരു പുതിയ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നു. ഇതിലേക്ക് 2024-25 വര്‍ഷത്തേക്കുള്ള വിഹിതമായി 1.20 കോടി രൂപ വകയിരുത്തി.
· കേരള വനിതാ വികസന കോര്‍പ്പറേഷന്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 17.60 കോടി.
· സംസ്ഥാന വനിതാ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 5.20 കോടി രൂപ വകയിരുത്തുന്നു.
· സംസ്ഥാന ബാലാവകാശ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 2.40 കോടി.
· പോക്‌സോ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികളുടെയും പുതുതായി തുടങ്ങുവാന്‍ ഉദ്ദേശിക്കുന്ന 2 കോടതികളുടെയും പ്രവര്‍ത്തനങ്ങള്‍ക്കായി 5 കോടി.
· സംയോജിത ശിശു വികസന പദ്ധതിയുടെ സംസ്ഥാന വിഹിതമായി 194.32 കോടി.
· സ്ത്രീകളുടെയും കുട്ടികളുടെയും പോഷക ലഭ്യത മെച്ചപ്പെടുത്തുന്നതിന് ലക്ഷ്യമിടുന്ന നാഷണല്‍ ന്യൂട്രീഷ്യന്‍ മിഷന്‍ പദ്ധതിയുടെ സംസ്ഥാന വിഹിതമായി 10 കോടി.