സംസ്ഥാന നിയമസഭ സമ്മേളനത്തിന് ഇന്ന് സമാപനമാകും


അതേസമയം യൂത്ത് കോണ്‍ഗ്രസിന്‍റെ അശ്ലീല അപവാദ പ്രചാരണങ്ങൾക്ക് മന്ത്രി വീണാ ജോർജ് നിയമസഭയിൽ മറുപടി നൽകി. അതിനീചമായ രീതിയിൽ കോണ്‍ഗ്രസ് നേതാക്കൾ സോഷ്യൽ മീഡിയയിൽ വനിതാ നേതാക്കളെ അപമാനിച്ചു. കോണ്‍ഗ്രസ് നേതാക്കളുടെ മനോഭാവത്തിൽ മാറ്റം വരണമെന്നും മന്ത്രി പറഞ്ഞു. അതിനീചമായ രീതിയിൽ ആയിരുന്നു വനിതാ നേതാക്കളെ അടക്കം അധിക്ഷേപിച്ചത്. അതിൽ താനും ഇരയാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.

മാപ്പ് പറഞ്ഞതുകൊണ്ടും തള്ളിപ്പറഞ്ഞതുകൊണ്ടും കാര്യമില്ല മനോഭാവത്തിലാണ് മാറ്റം വരേണ്ടത്. കെ കെ ശൈലജയെ അപമാനിച്ചവരെ നിങ്ങൾ എന്തു ചെയ്തു? സ്ത്രീ എന്നാൽ ശരീരം മാത്രമാണോ? ശൈലജ ടീച്ചറിന്റെ കഷ്ണം ആർക്കെങ്കിലും കിട്ടിയെങ്കിൽ തരണമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ഫേസ്ബുക്കിൽ എഴുതിയത് നിയമസഭയിൽ വായിച്ചാണ് മന്ത്രി വീണാ ജോർജ് പ്രതിപക്ഷത്തിന് മറുപടി നൽകിയത്.

